കാഞ്ഞങ്ങാട് :മൂന്ന് വയസുകാരൻ ടാങ്കിലെ വെള്ളത്തിൽ വീണ് മരിച്ചു. ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് വൈകീട്ടോടെ വീട്ടിലെത്തിക്കും. തുടർന്ന് സംസ്ക്കാരം നടക്കും. ചിറ്റാരിക്കാൽ കാനാട്ട് രാജീവിൻ്റെ മകൻ ഐഡന് സ്റ്റീവ് ആണ് മരിച്ചത്. കർണാക ഹാസനിൽ ആണ് അപകടം.പിതാവ് ഇവിടെ സ്കൂളിൽ പ്രധാന അധ്യാപകനായി ജോലി ചെയ്ത് വരികയാണ്. കുടുംബ സമേതം താമസിക്കുന്ന ഫ്ളാറ്റിലെ ടാങ്കിലെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഒഫീലിയ . സഹോദരൻ: ഓസ്റ്റിൻ.
0 Comments