Ticker

6/recent/ticker-posts

പാത്രം കഴുകുകയായിരുന്ന ഭാര്യയെ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമം, ഭർത്താവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :പാത്രം കഴുകുകയായിരുന്ന ഭാര്യയെ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമം.
ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവര മറിഞ്ഞെത്തിയ സഹോദരിയുടെ മകന് നേരെയും ആസിഡാക്രണം. ബേഡഡുക്ക ചെമ്പക്കാടിലെ വാവടുക്കം പി. ജാനകി 59 ക്ക് നേരെയാണ് ആസിഡ്രാക്രമണമുണ്ടായത്. ഇവരുടെ സഹോദരിയുടെ മകൻ ചെമ്പക്കാടിലെ സുരേഷ് ബാബുവിനും 35 ആസിഡാക്രമണത്തിൽ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജാനകിയുടെ ഭർത്താവ് വാവടുക്കം സ്വദേശി പി. രവിയെ 65 ബേഡകം എസ്.ഐ സുരേഷ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകീട്ടാണ് സംഭവം. വീട്ടുമുറ്റത്ത് പാത്രം കഴുകുകയായിരുന്ന ജാനകിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പ്രശ്നത്തിൽ ഇടപെട്ടപ്പോഴാണ് സുരേഷ് ബാബുവിൻ്റെ ദേഹത്തും ആസിഡ് ഒഴിച്ചത്. കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. സ്ഥിരമായി മദ്യപിച്ച് ഉപദവിക്കുന്ന ഭർത്താവിനെ അകറ്റി നിർത്തിയ വിരോധമാണ് ആക്രമണത്തിന് കാരണം.
Reactions

Post a Comment

0 Comments