Ticker

6/recent/ticker-posts

കർഷകൻ ഷോക്കേറ്റ് മരിച്ചത് അടക്ക പറക്കാൻ പോകുന്നതിനിടെ

കാഞ്ഞങ്ങാട് :കർഷകൻ ഷോക്കേറ്റ് മരിച്ചത് അടക്ക പറക്കാൻ പോകുന്നതിനിടെയെന്ന് വ്യക്തമായി. കവുങ്ങും തോട്ടത്തിൽ താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിലായിരുന്നു.
ചെമ്മട്ടം വയൽ
ബല്ല അടമ്പിൽ ഇന്ന് വൈകീട്ടോടെയാണ് അപകടം. അടമ്പിലെ കുഞ്ഞിരാമൻ 65 ആണ് മരിച്ചത്. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ഹോസ്ദുർഗ് പൊലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും എത്തിയ ശേഷം നാട്ടുകാർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താഴ്ന്നു കിടക്കുന്ന കമ്പിയിൽ അബന്ധത്തിൽ പിടിച്ചതാകാമെന്നാണ് കരുതുന്നത്. അപകടം രാവിലെ നടന്ന് മരണം സംഭവിച്ചെന്നാണ് കരുതുന്നത്.
Reactions

Post a Comment

0 Comments