Ticker

6/recent/ticker-posts

അലാമിപ്പള്ളി മുതൽ മഡിയൻ വരെ ദേശീയ പൈതൃക ഇടനാഴി, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു

കാഞ്ഞങ്ങാട് ആലാമിപള്ളി മുതൽ
 മഡിയൻ വരെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളുടെയും സാംസ്കാരിക നായകരുടെയും ജന്മ , കർമ്മഭൂമികളിലൂടെയുള്ള രാജപാതയെ പൈതൃക ഇടനാഴിയായി വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശം യാഥാർത്ഥ്യമാക്കുന്നതിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് വിലയിരുത്തി.
മഹാകവി പി. കുഞ്ഞിരാമൻ നായർ, സ്വാതന്ത്ര്യസമരസേനാനികളായ
വിദ്വാൻ പി കേളു നായർ, എ.സി. കണ്ണൻ നായർ, രസികശിരോമണി, കെ. മാധവൻ, വിദ്വാൻ കെ. കെ. നായർ, ലോക പ്രശസ്തശിൽപി കാനായി കുഞ്ഞിരാമൻ എന്നിങ്ങനെ ഏഴു പേരുടെ കർമഭൂമിയാണിത്.പ്രകാശ ശബ്ദ വീചികളായി അവർ ഇന്നും ഈ അതിയാമ്പൂർ - വെള്ളിക്കോത്ത് പ്രദേശത്ത് നിറഞ്ഞ് നിൽക്കുന്നു. അഞ്ഞൂറോളം വർഷം പാരമ്പര്യമുള്ള ഇക്കേരിയൻ രാജ വംശം നിർമ്മിച്ച ഹോസ്ദുർഗ് കോട്ട തെക്കെ അറ്റത്ത് അത്രത്തോളം തന്നെ  പഴക്കമുള്ള അള്ളോൻ്റെ അള്ളട സ്വരൂപ ആസ്ഥാനമായ മടിയൻ കൂലോം വടക്കെ അറ്റത്ത് '  ഇതിനിടയിൽ ഏഴ് കി.മി. നമ്മുടെ ചരിത്രവും പാരമ്പര്യവും ഈ ഇടനാഴിയിൽ ഉറങ്ങുന്നു. ഈ ഇടനാഴിയെ യാഥാർത്യമാക്കുന്നതിനാണ് സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങുന്നത്. കഴിഞ്ഞ ഏപ്രിൽ 21 ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ  നടത്തിയ മുഖാമുഖത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും എന്ന് തന്നെയാണ്.
പദ്ധതി പ്രദേശം സന്ദർശിച്ച  ഇ. ചന്ദ്രശേഖരൻ എം എൽ എ പദ്ധതി യാഥാർത്ഥ്യമാക്കേണ്ടതിൻ്റെ പ്രാധാന്യം വിശദീകരിച്ചു.. മഹാത്മാ ഗാന്ധിയുടെ ആഹ്വാന പ്രകാരം 1926 ൽ വെള്ളിക്കോത്ത് വിദ്വാൻ പി യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരസേനാനി എ.സി. കണ്ണൻ നായർ മുൻകൈയെടുത്ത് സ്ഥാപിച്ച വിജ്ഞാനദായിനി ശതാബ്ദി നിറവിലാണ്. മഹാത്മജി യുടെ നിർദ്ദേശപ്രകാരം ഛോട്ടാ ലാൽ എന്ന വടക്കേ ഇന്ത്യക്കാരൻ വെള്ളിക്കോത്ത് വന്ന് താമസിച്ചത് 6 മാസത്തിലേറെയാണ്. "വിജ്ഞാനദായനി" യെ കുറിച്ച് പഠിക്കാനും നിർദ്ദേശങ്ങൾ നൽകാനും. ഇത്തരം സംഭവങ്ങളെ നമ്മൾ ഓർക്കണ്ടേ .....അടുത്ത തലമുറക്ക് ചരിത്ര ബോധം നൽകണ്ടേ ......? ഇതിനാലാണ് സർക്കാർ മുന്നിട്ടിറങ്ങുന്നതെന്ന് എം എൽ എ പറഞ്ഞു.
അദ്ദേഹത്തോടൊപ്പംജില്ലാ പഞ്ചായത്ത് മെമ്പർ കെ സബീഷ്
കൗൺസിലർ വി.വി. രമേശൻ
ടൂറിസം വകുപ്പ് ഡെ. ഡയരക്ടർ എം.എ, നസീബ് ജില്ലാ വ്യവസായ കേന്ദ്രം ജ. മാനേജർ കെ. സജിത് കുമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എ കെ ജിജേഷ് കുമാർ , എന്നിവരുമുണ്ടായിരുന്നു.
പദ്ധതി മുന്നോട്ട് വെച്ച  സാമൂഹ്യ പ്രവർത്തകൻ കെ പ്രസേനൻ പദ്ധതി വിശദീകരിച്ച് സംഘത്തെ  അനുഗമിച്ചു.
കാരാട്ടു വയലിൽ കാർഷിക പുനരുദ്ധാരണത്തോടൊപ്പം ചളിക്കളങ്ങളിലെ കായിക മാമാങ്കം, മേലാങ്കോട്ട് ഷേക്സ്പീരിയൻ നാടക സങ്കേതമായ വെലോഡ്രാം മാതൃകയിൽ നാടകശാല / പാർക്ക്, ചരിത്ര സങ്കേതമായ കാലിടോസ്ക്കോപ്പ് എന്നിവയുൾപ്പെടുന്ന സാംസ്കാരിക സമുച്ചയം.
ചെറുകിട പാരമ്പര്യ കുടിൽ വ്യവസായങ്ങളുടെ നവീകരണം പങ്കാളിത്ത നിർമ്മാണ വിപണനം മുൻ നിർത്തി. കുശവൻ കുന്നിൽ മൺ പാത്ര / പ്രതിമാ നിർമ്മാണ ശാല. മുച്ചിലോട്ട് ചക്കിലാട്ടിയ വെളിച്ചെണ്ണ ഉൽപ്പാദനം. തെയ്യം അണിയലം അക്കാദമി, കൈത്തറി പുനരുദ്ധാരണം അടോട്ട് എന്നിവയടക്കം പഴവർഗ്ഗതോട്ടവും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും എന്നിങ്ങനെ ഒട്ടേറെ നവീന ആശയങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലായാൽ 1000 ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.
വിനോദ സഞ്ചാര വകുപ്പ് ഇത് സംബന്ധിച്ച് വൈകാതെ റിപ്പോർട്ട് സമർപ്പിക്കും.
Reactions

Post a Comment

0 Comments