Ticker

6/recent/ticker-posts

കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ
  രണ്ട്  യുവാക്കൾക്ക്  പരിക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു .വെള്ളരിക്കുണ്ട് മുള്ളാലിലെ വടക്കേക്കുറ്റ് ഷാരോൺ സെബാസ്റ്റ്യൻ ,കിഴക്കുംകര ജെറിൻ എന്നിവർക്കാണ് പരിക്കേറ്റത്.
 ഭീമനടിയിൽ നടന്ന ഗാനമേളകഴിഞ്ഞ് രാത്രി   വെള്ളരിക്കുണ്ടിലേക്ക് വരുന്നതിനിടെ കുരാംകുണ്ട് വച്ചാണ് റോഡിന് കുറുകെ കാട്ടുപന്നി ചാടിയത്.
റോഡിൽ വീണവർക്ക് നേരെ കാട്ടുപന്നി പഞ്ഞടുത്തെങ്കിലും ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തൊട്ടു പിറകിൽ വന്ന ഇരുചക്രവാഹനവും മറിഞ്ഞു വീണു.  ഷാരോണിന് തോളിനാണ് പരിക്കുപറ്റിയത്.പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments