കാഞ്ഞങ്ങാട് :വയോധികനെ ശുചിമുറിയിൽ കമിഴ്ന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ആദ്യം ചില അസ്വഭാവികതയുണ്ടായെങ്കിലും പിന്നീട് സംശയങ്ങൾ ദുരീകരിച്ചു. ഹോസ്ദുർഗ് കടപ്പുറം പള്ളി ക്വാർട്ടേഴ്സിൽ ഒറ്റക്ക് താമസിച്ച് വന്നിരുന്ന ബി. രത്നാകരൻ78 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.30 മണിയോടെയാണ് ശുചിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ തല കുത്തി വീണ് കിടക്കുന്നതായി കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.
0 Comments