Ticker

6/recent/ticker-posts

സ്ഥാനാർത്ഥിയുടെ വീട്ടുവളപ്പിലേക്ക് പടക്കം കത്തിച്ചെറിഞ്ഞു, വല്യമ്മ ബോധരഹിതയായി വീണു

കാഞ്ഞങ്ങാട് : യു.ഡി.എഫ്സ്ഥാനാർത്ഥിയുടെ വീട്ടുവളപ്പിലേക്ക് പടക്കം കത്തിച്ചെറിഞ്ഞതായി പരാതി. ഇത് കണ്ട
വല്യമ്മ ബോധരഹിതയായി വീണു. സംഭവത്തിൽ സ്കൂട്ടറിലെത്തിയ രണ്ട് പേർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. സ്ഥാനാർത്ഥിയായിരുന്ന
കുണ്ടംകുഴി അമ്മം കല്ലിലെ കെ.ഗീതു കൃഷ്ണയുടെ
  വീട്ടുമുറ്റത്തേക്കാണ് പടക്കമെറിഞ്ഞത്. ഇവരുടെ വല്യമ്മചെനിയാറുവാണ്
 76 ബോധരഹിതയായി വീണത്. ഇവരെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയായതാണ് പടക്കമെറിയാൻ കാരണമെന്ന് പറയുന്നു. പടക്കമെറിഞ്ഞ സ്ഥലത്ത് തീപിടിച്ചത് കണ്ടാണ് വയോധിക ബോധം കെട്ട് വീണത്. പരാതിയിൽ നന്ദു, മണികണ്ഠൻ എന്നീ എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments