Ticker

6/recent/ticker-posts

കലാപമുണ്ടാക്കുന്ന തരത്തിൽ വോയിസ് മെസേജ് പ്രചരിപ്പിച്ചു യുവതിക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കലാപമുണ്ടാക്കുന്ന തരത്തിൽ വോയിസ് മെസേജ് പ്രചരിപ്പിച്ചെന്ന പരാതിയിൽ
യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പ്രകോപനമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മനപൂർവം സോഷ്യൽ മീഡിയവഴി നാട്ടിൽ കലാപമുണ്ടാക്കുന്നതരത്തിലുള്ള വോയിസ് മെസേജ് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. നഫീസത്ത് പൂമാടത്തിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. മടക്കരയിലെ ഇ.വി. ഷാജിയുടെ പരാതിയിലാണ് കേസ്. വനിത ലീഗ് നേതാവും സ്ഥാനാർത്ഥിയുമായിരുന്നു യുവതി.
Reactions

Post a Comment

0 Comments