Ticker

6/recent/ticker-posts

ഇടിക്കട്ട കൊണ്ട് യുവാവിൻ്റെ മൂക്കിനിടിച്ചു, രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ഇടിക്കട്ട കൊണ്ട് യുവാവിൻ്റെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപെട്ട്
രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര മാസ്തി ഗുഡയിലെ എം എ . അബ്ദുൾ നസീർ 33 ആണ് അക്രമത്തിനിരയായത്. ഇടിക്കട്ട കൊണ്ട് ഇടി യേറ്റ് മൂക്കിനും ഇരു കണ്ണുകളുടെ താഴെയും ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇല്യാസ് നഗർ പള്ളിക്ക് സമീപം തടഞ്ഞുവച്ച് അക്രമിച്ചതായാണ് പരാതി. സംഭവത്തിൽ അബു താഹിർ, റിസ്വാൻ എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. 24 ന് കല്യാണ വീട്ടിൽ ഉണ്ടായ പ്രശ്നത്തിൽ ഇടപെട്ടതിനാണ് അക്രമമെന്ന് പറയുന്നു.
Reactions

Post a Comment

0 Comments