പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പുലിയുടെ ജഡം കത്തിച്ചു.കള്ളാർ പഞ്ചായത്തിലെ പുഞ്ചക്കര കോട്ടക്കുന്നിലെ സജിയുടെ പറമ്പിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്.കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ. രാഹുലിൻ്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണ കാരണം വ്യക്തമാകൂവെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.കണ്ണൂരിൽ നിന്നും ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഇല്യാസ് റാവുത്തർ എത്തിയാണ് പോസ്റ്റ്മോർട്ടം നടത്തിയത്.വെടിയേറ്റ തിൻ്റെയോ മറ്റ് പരിക്കുകളോ ഇല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രോഗം മൂലം ചത്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
0 Comments