Ticker

6/recent/ticker-posts

റെയിൽപാളത്തിനരികിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം

കാസർകോട്:റെയിൽപാളത്തിനരികിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പള്ളംറെയിൽ പാളത്തിനരികിൽ ഇന്ന് വൈകീട്ട് 6 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഷർട്ടുമുണ്ടും ധരിച്ച നിലയിലാണ്. 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മംഗലാപുരം ഭാഗത്തേക്ക് പോകുന്ന പാളത്തിനരികിൽ റെയിൽവെ ഇലക്ട്രിക് പോസ്റ്റിനടുത്തായാണ് കണ്ടത്. ആളെ തിരിച്ചറിയാനായില്ല. കാസർകോട് പൊലീസ് എത്തി.
Reactions

Post a Comment

0 Comments