Ticker

6/recent/ticker-posts

പഴയ കടപ്പുറത്ത് സംഘർഷം രൂക്ഷമാകുന്നു, കഴുത്തിന് നേരെ കത്തി വീശി യുവാവിൻ്റെ കൈക്ക് പരിക്ക്, മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്പഴയ കടപ്പുറത്ത് സംഘർഷം രൂക്ഷമാകുന്നു. യുവാവിൻ്റെ കഴുത്തിന് നേരെ കത്തി വീശി.വെട്ട് തടഞ്ഞതിൽ കൈക്ക് പരിക്കേറ്റു.
പഴയ കടപ്പുറം റോഡിൽ ഇന്ന് ഉച്ചക്കാണ് സംഭവം. പഴയ കടപ്പുറത്തെ ബി.എം. ഇബ്രാഹീമിനാണ് 31 പരിക്കേറ്റത്. സംഭവത്തിൽ ഷമീം, റംഷീദ്, അൻവർ എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തു. മീൻ വിൽപ്പന നടത്തി വീട്ടിലേക്ക് പോകവെയാണ് അക്രമം. സ്കൂട്ടറിൽ വന്ന സംഘം അരയിൽ നിന്നും കത്തി വലിച്ചുരികഴുത്തിന് നേരെ വീശി, ഇടത് കൈ കൊണ്ട് തടഞ്ഞതിൽ കൈതണ്ടക്ക് കത്തി കൊണ്ട് പരിക്കേറ്റു. ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഉടലെടുത്ത സംഘർഷം രൂക്ഷമാവുകയാണ്. പഴയ കടപ്പുറത്ത് നിന്നും ഇന്ന് വൈകീട്ട് ഒരാളെ പൊലീസ് സംശയ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments