കാഞ്ഞങ്ങാട് :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് പുതിയകോട്ട മുതൽ നോർത്ത് കോട്ടച്ചേരി ആശുപത്രിക്ക് സമീപം വരെ കണ്ണൂർ റേഞ്ച് ഡിഐജി
യതീഷ് ചന്ദ്ര , കാസർകോട് ജില്ലാ പൊലീസ് മേധാവി
ബി. വി വിജയ ഭരത് റെഡ്ഢി എന്നിവരുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി. കാസർകോട് എഎസ്പി ഡോ. എം. നന്ദഗോപൻ , കാഞ്ഞങ്ങാട് ഡിവൈഎസ്പി സുരേഷ് ബാബു ഹോസ്ദുർഗ് ഇൻസ്പെക്ടർ അനൂപ് കുമാർ, ചന്തേര ഇൻസ്പെക്ടർ പ്രശാന്ത് , നിലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് എന്നിവരും ജില്ലയിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥരും കേരള സായുധ സേന നാലാം ദളത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ റൂട്ട് മാർച്ചിൻ്റെ ഭഗമായി.
0 Comments