Ticker

6/recent/ticker-posts

ബസ് തൊഴിലാളികളെ ആക്രമിച്ച മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
പയ്യന്നൂരിൽ നിന്നും ചെറുവത്തൂരിലേക്ക് വരികയായിരുന്ന ബാവാസ് ബസ്
ഡ്രൈവർ പെരുമ്പട്ട സ്വദേശി
റുവൈസിനെ 24 യും കണ്ടക്ടർ തടിയൻ കൊവലിലെ അഭിനന്ദിനെയും 19
 ആക്രമിച്ച സംഭവത്തിൽ കാർ
ഡ്രൈവർക്കെതിരെയും മറ്റ് കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയുമാണ് ചന്തേര പൊലീസ് കേസെടുത്തത്. ഇന്നലെ
വൈകീട്ടായിരുന്നു സംഭവം.
ബീരിച്ചേരി ഗേറ്റിനടുത്ത് വച്ച് കാറും ബസും ഉരഞ്ഞതിലുള്ള വിരോധം വച്ച് അക്രമമെന്ന പരാതിയിലാണ് കേസ്. മുഖത്തും കഴുത്തിനും അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്.
Reactions

Post a Comment

0 Comments