കാസർകോട്: മൊഗ്രാൽ: ജില്ല സ്കൂൾ കലോത്സവം ഇന്ന് രാത്രിയോടെ
സമാപിച്ചു.
സ്റ്റേജിതര മത്സരങ്ങളടക്കം അഞ്ചുനാൾ നീണ്ട കലോൽസവത്തിനാണ് തിരശീല വീണത്. ആദ്യം മുതൽ മുന്നേറിയ കാസർകോട് ഉപജില്ലയെ അവസാന മണിക്കൂറിൽ പിന്നിലാക്കി ഹോസ്ദുർഗ് ഉപജില്ല കലാകിരീടത്തിൽ
മുത്തമിട്ടു. 958 പോയന്റുമായാണ് മുന്നിലായത്. എട്ടു പോയന്റുകൾക്ക് പിന്നിലായി 950 പോയന്റുമായി കാസർകോട് തൊട്ട് പിന്നിലായി
രണ്ടാമതെത്തി. സ്കൂളിൽ ദുർഗയെ തോൽപിക്കാൻ ഇത്തവണയും ആർക്കുമായില്ല. ദുർഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട് 236 പോയന്റുമായി ചാമ്പ്യൻപട്ടം സ്വന്തമാക്കി. സി.എച്ച്.എസ്.എസ് ചട്ടഞ്ചാൽ 194 പോയന്റുമായിരണ്ടാം സ്ഥാനം നേടി.
0 Comments