കൊച്ചി: ലൈംഗിക പീഡനക്കേസിൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇന്ന് രാവിലെയാണ് കോടതി വിധിയുണ്ടായത്.കേസിലെ ഹരജി 15 ന് വീണ്ടും കോടതി പരിഗണിക്കും. ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോൾ തത്ക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. ബലാൽസംഗക്കേസിൽ കേസ് ഡയറി കോടതിയിൽ ഹാജരാക്കണം.
0 Comments