Ticker

6/recent/ticker-posts

പരപ്പയിൽ റബർ തോട്ടത്തിൽ പുലിയെ കണ്ടെന്ന് ടാപ്പിംഗ് തൊഴിലാളി വനപാലകർ തിരച്ചിൽ ആരംഭിച്ചു

കാഞ്ഞങ്ങാട് :പരപ്പയിൽ റബർ തോട്ടത്തിൽ ഇന്ന് രാവിലെ പുലിയെ കണ്ടെന്ന് ടാപ്പിംഗ് തൊഴിലാളി സജി അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ
 തിരച്ചിൽ ആരംഭിച്ചു. പരപ്പയിൽ നിന്നും ഒരു കിലോമീറ്റർ അകലെ വട്ടിപുന്നയിൽ പാലക്കുടി ജോയിയുടെ റബർ തോട്ടത്തിലാണ് ടാപ്പിംഗിനിടയിൽ തൊഴിലാളി പുലിയെ കണ്ടത്. പട്ടിയുടെ വലിപ്പമുള്ളതാണ് പുലി. മരുതോം ഫോറസ്റ്റ് സെക്ഷൻ ഉദ്യോഗസ്ഥർ റബർ തോട്ടത്തിൽ അന്വേഷണം തുടരുകയാണ്. എന്നാൽ കാൽപാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉത്തര മലബാറിനോട് പറഞ്ഞു. ഈ പ്രദേശം കാട് മൂടിയ നിലയിലാണ്. ജാഗ്രത പാലിക്കാൻ നാട്ടുകാർക്ക് വനപാലകർ നിർദേശം നൽകി.
Reactions

Post a Comment

0 Comments