Ticker

6/recent/ticker-posts

എസ്.ഐ.ആർ: വനിത ബി.എൽ.ഒയെ തടഞ്ഞ് ഫോണിൽ നിന്നും വിവരങ്ങൾ പകർത്തി കേസ്

കാസർകോട്:എസ്.ഐ.ആർ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന വനിത
ബി.എൽ.ഒയെ തടഞ്ഞ്ഫോണിൽ നിന്നും വിവരങ്ങൾ സ്വന്തം ഫോണിൽ പകർത്തി. സംഭവത്തിൽ ബി.ജെ.പി പ്രവർത്തകനെതിരെ ബി.എൽ. ഒയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കണ്ണാറ്റിപ്പാറ എ. സുഭാഷിണി 41യുടെ പരാതിയിൽ മാണി മുണ്ടയിലെ അമിത്തിനെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. ഇന്നലെ
വൈകീട്ട് 4.30നാണ് സംഭവം. ഉപ്പള ബസ് സ്റ്റാൻറിന് അടുത്താണ് സംഭവം. ബി. എൽ. ഒ
  ആയി പ്രവർത്തിച്ചു വരവെ എസ്.ഐ. ആർ
വോട്ടർ പട്ടിക ഡാറ്റ കളക്ഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട് ജോലി ചെയ്തു തിരികെ വരുന്ന വഴിയിൽ  പ്രതി തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി  കൈവശം ഉണ്ടായിരുന്ന 
ഫോൺ എടുത്ത് എസ്.ഐ.ആർഡീറ്റൈൽസിന്റെ ആപ്ലികേഷൻ തുറന്നു കാണിക്കാൻ നിർബന്ധിച്ച് ഫോൺ തുറപ്പിച്ച ശേഷം വിവരങൾ പ്രതിയുടെ ഫോണിൽ എടുത്ത്  വിവരങ്ങള് മറ്റ് വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു ഔദ്യോകിക കൃത്യനിർവഹണം തടസപ്പെടുത്തി എന്ന പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments