Ticker

6/recent/ticker-posts

കാസർകോട് ജില്ല തിരഞ്ഞെടുപ്പിന് ഒരുങ്ങി, എട്ട് തിരിച്ചറിയൽ രേഖകളിൽ ഒന്ന് വോട്ടർമാർ കൈയിൽ കരുതണം

 കാസർകോട് :തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് ബൂത്തുകളിലും പ്രാഥമിക ശുശ്രൂഷ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയതായി ജില്ലാ ഇലക്ഷൻ വിഭാഗം  അറിയിച്ചു. ഇതിനുപുറമേ ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം. എല്ലാ ബൂത്തുകളിലും കുടിവെള്ള സൗകര്യവും ലൈറ്റ് തുടങ്ങിയ അസൗകര്യങ്ങൾ നിലനിൽക്കുന്നിടത്ത് പോളിംഗ് ബൂത്ത് പരിസരത്തടക്കം അധിക ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. അഗ്നിരക്ഷശമനസേനയുടെയും പോലീസ് സേനയുടെയും സേവനങ്ങളും ലഭ്യമാക്കും. പ്രശ്നബാധിത ബൂത്തുകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെ അടക്കം പ്രത്യേക ശ്രദ്ധ എത്തിച്ചേരുന്നത് വിധത്തിലുള്ള  മോണിറ്ററിംഗ് സിസ്റ്റം പ്രവർത്തിക്കും. ആറുമണിക്ക് ശേഷം വോട്ട് ചെയ്യുന്നതിന് നിലവിൽ എത്തിച്ചേർന്നവർക്ക് മാത്രമായിരിക്കും അവസരം. വോട്ട് രേഖപ്പെടുത്താനെത്തുന്ന വോട്ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച എട്ട് തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. 
വോട്ടിംഗ് സുഗമമാക്കുന്നതിനും വ്യാജ വോട്ടുകൾ തടയുന്നതിനും വേണ്ടിയാണ് കമ്മീഷൻ ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. 
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി കാർഡ്  അതല്ലെങ്കിൽ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി സമർപ്പിക്കാം. കൂടാതെ, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറ് മാസം മുമ്പ് നൽകിയ ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന താൽക്കാലിക ഐഡി കാർഡ്, എന്നിവയും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്നതാണ്.
Reactions

Post a Comment

0 Comments