കാസർകോട്:മകളെ അന്വേഷിച്ച് കാസർകോട് റെയിൽവെ സ്റ്റേഷനിലെത്തി ദമ്പതികൾ. പിന്നീട് ദമ്പതികളെ കാണാതായി. കാലടി സ്വദേശികളായ വയോധികരായ ദമ്പതികൾ ഇന്നലെ അർദ്ധരാത്രിയാണ് എത്തിയത്. രാത്രി വൈകിയതിനാൽ ദമ്പതികളെ സുരക്ഷിതമായി ഇറക്കണമെന്ന് ഫോൺ വിളി ലഭിച്ചതനുസരിച്ച് കാസർകോട് സ്റ്റേഷനിൽ റെയിൽവെ പൊലീസ് വിശ്രമമുറിയിൽ ഇരുത്തി. പുലർച്ചെ പൊലീസ് ചെന്ന് നോക്കുമ്പോൾ ദമ്പതികളെ കാൺമാനില്ല, റെയിൽവെ സ്റ്റേഷനിലെ സി.സി.ടി വി പരിശോധിച്ചതിൽ ഇരുവരും ഓട്ടോയിൽ കയറി പോകുന്നതായി കണ്ടു. എങ്ങോട്ട് പോയെന്ന് വ്യക്തമല്ല. റെയിൽവെ പൊലീസ് അന്വേഷിക്കുന്നുണ്ട്. കുമ്പള ഭാഗത്ത് താമസിക്കുന്ന മകളെ അന്വേഷിച്ചാണ് വന്നതെന്ന് പറയുന്നു.
0 Comments