പദവി കിട്ടിയില്ലെങ്കിൽ നഗരസഭ ചെയർമാൻ,
വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നടക്കുന്ന
വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കാനുള്ള ആലോചനയിൽ ഐ.എൻ.എൽ.യു.ഡി.എഫിനെ ക്കാൾ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ കാഞ്ഞങ്ങാട് നഗരഭരണം പിടിച്ച ഇടത് മുന്നണിയിൽ വൈസ് ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ളതർക്കം പരിഹരിക്കാനായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. ഐ.എൻ.എൽ വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കേണ്ട സാഹചര്യമുണ്ടായാൽ എൽ.ഡി.എഫിന് നഗരഭരണം നഷ്ടപെടാൻ ഇടയാക്കും.
ഇന്നലെ രാത്രി നടന്ന സി.പി.എം - ഐ.എൻ എൽ ഉഭയകക്ഷി യോഗം തിരുനാമാകാതെ പിരിഞ്ഞു. കാലങ്ങളായി തങ്ങൾക്കുള്ള വൈസ് ചെയർപേഴ്സൺ പദം ഇത്തവണയും വിട്ട് നൽകണമെന്ന് ഐ.എൻ എൽനേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു. സി.പി.എമ്മിൽ നിന്നുള്ള വനിതയെ
വൈചെയർപഴ്സണാക്കാൻ സി.പി.എം ആവശ്യപ്പെട്ടു. എന്നാൽ ഐ.എൻ.എൽ , സി . പി എം തീരുമാനത്തിന് വഴങ്ങിയില്ല. തുടർന്ന് യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രശ്നം സി.പി.എം, ഐ.എൻ.എൽ ജില്ലാ നേതൃത്വങ്ങൾക്ക് വിടുകയും ചെയ്തു. നഗരസഭ വാർഡ് 15 കൂളിയങ്കാലിൽ ഐ എൻ എൽ ടിക്കറ്റിൽ സ്വതന്ത്രയായി മത്സരിച്ച സി.പി.എം പ്രവർത്തക കൂടിയായ ലത ബാലകൃഷ്ണനെ വൈസ് ചെയർപേഴ് സൺ സ്ഥാനാർത്ഥിയാക്കാൻ ഐഎൻഎൽ മുൻ സിപ്പൽ കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. തീരുമാനത്തിന് പിന്നാലെ തീരുമാ നം ചോദ്യം ചെയ്‌ത് മറ്റ് ഘടക കക്ഷികളായ സിപി ഐയും ജെഡിഎസും രം ഗത്തെത്തിയിരുന്നു. എൽ ഡിഎഫ് ഘടകകക്ഷിയാ കുന്നതിന് മുമ്പ് മുതൽ നിലവിലുണ്ടായിരുന്ന കീഴ് വഴക്കത്തിൻ്റെ അടിസ്ഥാനത്തിലാണ് വൈസ് ചെയർ പേഴ്സണെ തീരുമാനിച്ചതെന്ന് ഐഎൻഎൽ നേതൃത്വം പറഞ്ഞു.
സിപിഐയുംജനതാദൾ സ്ഥാനാർ ത്ഥിയായി വിജയിച്ച മണക്കാട് രാജനും
വൈസ് ചെയർമാൻ സ്ഥാനത്തിന് അവകാശം ഉന്നയിച്ചെന്നാണ് സൂചന.
22 അംഗങ്ങളാണ് നഗരസഭയിൽ ഇടതുമുന്നണിക്കുള്ളത്. ഇതിൽ 19 അംഗങ്ങളും സിപിഎമ്മിനാണ്. ഐൻഎൽ, സിപി ഐ, ആർജെഡി എന്നീ ക ക്ഷികൾക്ക് ഓരോ അംഗ ങ്ങളുണ്ട്. ചെയർമാൻ പദവും
വൈസ് പദവിയും പാർട്ടി അംഗങ്ങൾ തന്നെ വഹിക്കാനാണ് സി.പി.എം തീരുമാനം.
കാലങ്ങളായി ഐ.എൻ.എൽ വഹിക്കുന്ന വൈസ് ചെയർമാൻ പദം വിട്ടു നൽകാൻ ഐ.എൻ.എൽ തയ്യാറല്ലെന്ന് ഐ.. എൻ എൽ, സി . പി . എമ്മിനെ അറിയിച്ചു.
0 Comments