Ticker

6/recent/ticker-posts

മടിക്കൈയിൽ വീണ്ടും പുലിപ്പേടി, ക്യാമറ ട്രാപ്പ് സ്ഥാപിച്ചു, പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ വനം വകുപ്പിൻ്റെ നിർദ്ദേശം

കാഞ്ഞങ്ങാട് : മടിക്കൈ വാഴക്കോട് ഭാഗത്ത്  പുലിയെ കണ്ടെന്ന വിവരത്തെ തുടർന്ന് ആർ.ആർ.ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ക്യാമറ ട്രാപ്പ് സ്ഥാപിക്കുകയും ചെയ്തു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ പറഞ്ഞു. തൊട്ടടുത്ത പ്രദേശമായ കാരാക്കോട്ടും പുലിയെ കണ്ടിരുന്നു. റബർ ടാപ്പിംഗ് തൊഴിലാളികളാണ് പുലർച്ചെ റോഡ് മുറിച്ചു കടന്ന പുലിയെ കണ്ടത്. മാസങ്ങളായി ഈ ഭാഗങ്ങളിൽ പുലി സാന്നിധ്യമുണ്ട്. ആഴ്ചകൾക്ക് മുൻപ് ഇതേ പ്രദേശത്തിനടുത്ത കൊടവലത്ത് പുലി കുളത്തിൽ വീണതിനെ തുടർന്ന് വനപാലകർ പിടികൂടിയിരുന്നു. ഇതിന് ശേഷവും പുലിയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്. പടം : വാഴക്കോട്ട് വനപാലകർ ക്യാമറ ട്രാപ്പ് സ്ഥാപിക്കുന്നു.

Reactions

Post a Comment

0 Comments