കാഞ്ഞങ്ങാട് : പൊലീസിനെ കണ്ട്
അടിവസ്ത്രത്തിൽ ഒളിപ്പിച്ച കഞ്ചാവുമായി രണ്ട്
പേർ പിടിയിലായി. ഒളിപ്പിച്ച 14 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. കൊല്ലം ശാക്തൻ കുളങ്ങര സ്വദേശികളായ പി. പ്രശോഭ് 24, എ. തൻസീൽ 27 എന്നിവർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. മടക്കര പഴയ ഹാർബറിന് സമീപത്ത് നിന്നുമാണ് പിടികൂടിയത്. പൊലീസിനെ കണ്ട് പരസ്പരം കൈമാറി കഞ്ചാവ് ഒളിപ്പിക്കുകയായിരുന്നു.
0 Comments