Ticker

6/recent/ticker-posts

ചാലിങ്കാൽ ദേശീയ പാതക്കരികിൽ തീ വെച്ചു

കാഞ്ഞങ്ങാട് : പുല്ലൂർചാലിങ്കാൽ ദേശയപാതക്കരികിൽ തീപിടുത്തം. തീവച്ചതാണെന്ന് സംശയിക്കുന്നു. ഇന്ന് രാത്രി11.15 മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. വിവരമറിഞ്ഞ് ഹൈവേ പൊലീസും സ്ഥലത്തെത്തി. പുല്ലിൽ പിടിച്ച തീ കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കും മുൻപ് തീയണക്കാനായി. സമീപത്ത് വീടുകൾ ഉൾപെടെ ഉണ്ട്. ആരോ തി വച്ചതാണെന്ന് സ്ഥലത്തെത്തിയവർ പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments