നീലേശ്വരം :വീട്ടിൽ നിന്നും പോയ ശേഷം യുവതിയെ കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിനാനൂർ ചായ്യോം നരിമാളത്തെ സുധിന 43 യെയാണ് കാണാതായത്. രാവിലെ 10.30ന് പോയ യുവതി രാത്രിയായിട്ടും തിരിച്ചെത്താത്തതിനാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
0 Comments