കാസർകോട്:ഐഡന്റികാർഡും മറ്റും തരപ്പെടുത്തി തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് ഫ്ലാറ്റിൽ എത്തിച്ച് യുവതിയെ 3 പേർ ചേർന്ന് ബലാൽസംഗം ചെയ്ത കേസിൽ പിടികിട്ടാപുള്ളിയ രണ്ടാം പ്രതി ചെമ്മനാട് സ്വദേശി അബ്ദുൾ ഷഹിൽ 38 അറസ്ററിൽ. വിദ്യാനഗർ പൊലീസ് ലക്നൗവിൽ നിന്നും പിടികൂടുകയായിരുന്നു. 2014 ലിലാണ് ആലംപാടിയിലെ ഫ്ലാറ്റിൽ കേസിന് ആസ്പദമായ സംഭവം. വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെമ്മനാട് ദേളി സ്വദേശി ആണ് ഒന്നാംപ്രതി, മുട്ടത്തൊടി ആലംപാടി സ്വദേശി മൂന്നാം പ്രതിയുമാണ് ഇവരെ കോടതി വെറുതെ വിട്ടിരുന്നു.
0 Comments