കാഞ്ഞങ്ങാട് :ഓട്ടോറിക്ഷ ഡ്രൈവറെ വീടിന് സമീപം മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുതുക്കൈ ചേടി റോഡിലെ കെ.എം. കുഞ്ഞിക്കണ്ണൻ്റെ മകൻ വി. ഉണ്ണികൃഷ്ണൻ 45 ആണ് മരിച്ചത്. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: കാർത്യായനി. ഭാര്യ സന്ധ്യ. സഹോദരങ്ങൾ: ഹരീഷ്, രജനി, പൂമണി . നീലേശ്വരം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു.
0 Comments