Ticker

6/recent/ticker-posts

സ്ക്കൂൾ ബസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :സ്ക്കൂൾ ബസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് തലകറങ്ങി വീണത്. കുണിയ ജി. വി. എച്ച്.എസ്.എസിന് സമീപത്തെ കെ.അബ്ദുള്ളയുടെ മകൻ കെ. അഷറഫ് 51 ആണ് മരിച്ചത്. കുണിയ എമിൻ ഇൻ്റർനാഷണൽ സ്കൂളിലെ ഡ്രൈവറായിരുന്നു. ഇതേ സ്കൂൾ ഗ്രൗണ്ടിലാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണം എന്ന് കരുതുന്നു. ഭാര്യയും നാല് മക്കൾ ഉണ്ട്.
ഭാര്യ: ശരീഫ പെർളടുക്കം.
മക്കൾ: തശ്രീഫ,മുഹമ്മദ് സിനാൻ,  മർവ, മുഹമ്മദ് 
കുണിയ ഗവണ്മെന്റ് ഹൈസ്കൂൾ വിദ്യാർത്ഥി)
സഹോദരങ്ങൾ:ഫൗസിയ,സഫിയ, അബ്ദുൽ മുത്തലിബ്
 കാസർകോട് ആശുപത്രിയിൽ ഉള്ള മൃതദേഹം രാത്രിയോടെ വീട്ടിൽ എത്തിക്കും. രാവിലെ 8.30 ന് കുണിയ ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.
Reactions

Post a Comment

0 Comments