Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ ചെയർമാനായി വി.വി. രമേശനെ തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ ചെയർമാനായി സി.പി.എമ്മിലെ വി.വി. രമേശനെ തിരഞ്ഞെടുത്തു. ഇന്ന് നടന്നതിരഞ്ഞെടുപ്പിലൂടെയാണ് ചെയർമാനായത്.വി.വി. രമേശനെ എം.വി. ജയൻ നിർദ്ദേശിച്ചു മിനിമോൾ പിൻതാങ്ങി. യു.ഡി.എഫിൽ
എം. പി. ജാഫറിനെ അനിൽ വാഴുന്നോറടി നിർദ്ദേശിച്ചു അബ്ദുള്ള പിൻതാങ്ങി.ബി.ജെ.പി പ്രശാന്ത് നിർദ്ദേശിച്ചു ബൽരാജ് മത്സരിച്ചു എച്ച് ആർ സുകന്യ പിൻ താങ്ങി. വോട്ടെടുപ്പിൽ
വി.വി. രമേശൻ 22
എം . പി . ജാഫർ 2 1
എം..ബൽ രാജ് 4 വോട്ടുകൾ ലഭിച്ചു. ഇതിൽ കുറവ് വോട്ടുള്ള ആളെ ഒഴിവാക്കി വീണ്ടുതിരഞ്ഞെടുപ്പ് നടത്തി. രണ്ടാം ഘട്ട വോട്ടെടുപ്പിൽ നിന്നും ബി.ജെ.പിയുടെ നാല് അംഗങ്ങളും വിട്ട് നിന്നു. രമേശന് 22ഉം ജാഫറിന് 21 ഉം വോട്ടുകൾ ലഭിച്ചു. ഇത് രണ്ടാം തവണയാണ് വി. വി. രമേശൻകാഞ്ഞങ്ങാട് നഗരസഭ ചെയർമാനാകുന്നത്.
വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് ഉച്ചക്ക് ശേഷം നടക്കും. 
Reactions

Post a Comment

0 Comments