കാസർകോട് നഗരസഭയെ ഷാഹിന സലീം നയിക്കും.ചെങ്കള പഞ്ചായത്തിനെ നയിച്ച കരുത്തുമായാണ് ഷാഹിന സലീം കാസര്‍കോട് നഗരസഭയുടെ അധ്യക്ഷ പദവിയിലേക്കെത്തിയത്.തുരുത്തി 16-ാം വാര്‍ഡില്‍ നിന്നും 215 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്
ഷാഹിന സലീം നഗരസഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടത്.
ഓരോ വാർഡുകളിലും മികച്ച ഭൂരിപക്ഷം നേടിയാണ്
കാസർകോട് നഗരസഭയുടെ ഭരണസാരഥ്യത്തിലേക്ക് മുസ്ലിം ലീഗിൻ്റെ ചിറകിലേറി യു ഡി എഫ് എത്തിയത്. കാസർസർകോട് നഗരസഭയിൽ മുസ്ലീം ലീഗിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട്. വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് രണ്ട് സീറ്റിൽ വിജയിച്ച് ഇവിടെ കരുത്ത് തെളിയിച്ചു. കാസർകോട് നഗരസഭയുടെ ചെയർമാൻ ആരാകുമെന്ന കാര്യത്തിൽ മുസ്ലീം ലീഗിൽ ഏറെക്കൂറെ ധാരണയായിട്ടുണ്ട്.തുരുത്തി 16-ാം വാര്‍ഡില്‍ നിന്നും വിജയിച്ച ഷാഹിന സലീമായിരിക്കും അധ്യക്ഷ സ്ഥാനം വഹിക്കുക.
ജില്ലാ ആസ്ഥാനമായ വിദ്യാനഗര്‍ ഉള്‍പ്പെടുന്ന ചെങ്കള പഞ്ചായത്തിനെ നയിച്ച കരുത്തുമായാണ് ഷാഹിന സലീം കാസര്‍കോട് നഗരസഭയുടെ അധ്യക്ഷ പദവിയിലേക്കെത്തുന്നത്. തുരുത്തി 16-ാം വാര്‍ഡില്‍ 215 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഷാഹിന ഏറ്റവും മുസ്ലീം ലീഗിലെ വനിതാ നോക്കളിൽ പ്രമുഖയാണ്.
പിതാവും മകളും ഒരേസമയം സമീപ പഞ്ചായത്തുകളുടെ പ്രസി ഡന്റ് സ്ഥാനം വഹിച്ചു എന്ന പ്രത്യേകതയും കാസര്‍കോട് നഗരസഭയുടെ നിയുക്ത അധ്യക്ഷയ്ക്കുണ്ട്. ചെമ്മനാടിന്റെ പഞ്ചായത്ത് പ്രസിഡന്റ്‌റ് ആയിരുന്ന മുസ്ലിംലീ ഗ് നേതാവ് കല്ലട്ര അബ്ദുല്‍ ഖാദറിന്റെ മകളാണ്. 40 വയസ്സുകാരിയയാ ഷാഹിന സലിം എംബിഎ ബിരുദ ധാരിയാണ്. 2010 ല്‍ ചെങ്കള പഞ്ചായത്ത് ചെര്‍ക്കള ടൗണ്‍ വാര്‍ഡില്‍ നിന്നു കന്നി മത്സരത്തില്‍ ആയിര ത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചായിരുന്നു ജനപ്രതിനിധിയായുള്ള രംഗപ്രവേശം. 2 വര്‍ഷത്തിനു ശേഷം 2012ല്‍ പഞ്ചായത്ത് വിക സന സമിതി അധ്യക്ഷയായി.
2015ല്‍ നാരാംപാടി അഞ്ചാം വാര്‍ഡില്‍നിന്നു 323 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ്
ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായത്. ഷാഹിന നിലവില്‍ വനിതാലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. 2016ല്‍ വനിത ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും 2019 മുതല്‍ 2023 വരെ ജി ല്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ എസ്ടിയു കുടുംബ ശ്രീ തൊഴിലുറപ്പ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റാണ്.
ദേളി സഅദിയ സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തി യാക്കിയതിനുശേഷം ബിഎസ്സി ബയോടെക്‌നോളജിയും എം ബിഎ ബിരുദവും നേടി. പൊതുമ രാമത്ത് കരാറുകാരനായ സി.സലീ മാണ് ഭര്‍ത്താവ്. താഹിറയാണ് മാതാവ്. ഷന്‍സ, ഷിമാസ് എന്നിവർ മക്കളാണ്..
വിദ്യാനഗറിലാണ് ഷാഹിന സലീം കുടുംബ സമേതം താമസിക്കുന്നത്. നേരത്തെ
0 Comments