Ticker

6/recent/ticker-posts

കള്ളനോട്ട് കേസിലെ പ്രതി ആറ് വർഷങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ച് പിടിയിൽ

കണ്ണൂർ :കള്ളനോട്ട് കേസിലെ പ്രതിയെ ആറ് വർഷങ്ങൾക്ക് ശേഷം കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
2005 സെപ്തംബർ 15 ന് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത
കള്ള നോട്ട് കേസിൽ  വിചാരണക്കിടെ വിദേശത്തേക്ക് കടന്ന പ്രതിയാണ് പിടിയിലായത്. കണ്ണൂർ കുറുവയിലെ അജ്മലിനെ 42യാണ് അറസ്ററ് ചെയ്തത്.
  കണ്ണൂർ  എയർപോർട്ടിൽ നിന്നുമാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്..പ്രതിക്കെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കിയതിനെ തുടർന്ന്   കണ്ണൂർ എയർ പോർട്ടിൽ തടഞ്ഞു വെക്കുകയും കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള സംഘം  അജ്മലിലെ  അറസ്റ്റ്‌  ചെയ്യുകയായിരുന്നു.ക്രൈം ബ്രാഞ്ച് സംഘത്തിൽ എ.എസ്.ഐ രാമകൃഷ്ണൻ, സുധീഷ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിനോജ്, എന്നിവർ ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments