Ticker

6/recent/ticker-posts

ആശുപത്രിക്കുള്ളിൽ സംഘട്ടനം എട്ട് പേർക്കെതിരെ കേസ്

കാസർകോട്:ആശുപത്രിക്കുള്ളിൽ ചേരിതിരിഞ്ഞ് സംഘട്ടനം 'എട്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്. കാസർകോട് ഗവ. ജനറൽ ആശുപത്രി കാഷ്വാലിറ്റിക്കുള്ളിൽ ഇന്നലെ രാത്രി 10.45 മണിയോടെയാണ് സംഘർഷമുണ്ടായത്. ഡോ. മുഹമ്മദ് നിസാറിൻ്റെ പരാതിയിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഡ്യൂട്ടി തടസപെടുത്തി സംഘർഷം സൃഷ്ടിച്ചതിന് ആണ് കാസർകോട് പൊലീസ് കേസെടുത്തത്. ബാങ്കോടിലെ പി.ടി. ശബീർ അലി 28, കൊമ്പനടുക്കത്തെ പി.ജഗദീഷ് കുമാർ 34, കീഴൂരിലെ അഹമ്മദ് ഷാനവാസ് 35, കൊമ്പനടുക്കത്തെ സി.കെ. അജീഷ് 27, കീഴൂർ കടപ്പുറം സ്വദേശികളായ എം.കുഞ്ഞഹമ്മദ 34, എം. അബ്ദുൾ ഷഫീർ 31, മുഹമ്മദ് അഫ്നാസ് 19, സെയ്ദ് അഫ്രീദ് 27 എന്നിവർക്കെതിരെയാണ് കേസ്.
Reactions

Post a Comment

0 Comments