Ticker

6/recent/ticker-posts

നീലേശ്വരത്ത് മോഷണം നടത്തിയത് നിരവധി കേസുകളിലെ പ്രതി

നീലേശ്വരം :നീലേശ്വരത്ത് മോഷണം നടത്തിയത് നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്.
 ഇന്ന് പുലർച്ചെ തുണിക്കടയിലും ലോട്ടറി സ്റ്റാളിലും കവർച്ച നടത്തിയ
 17 കാരനെ നീലേശ്വരം പൊലീസ് ജുവൈനൽ കോടതിയിൽ ഹാജരാക്കും. കൊട്ടും പുറത്തെ സച്ചിന്റെ ശ്രീലക്ഷ്മി കളക്ഷൻസിൻ്റെ പൂട്ട് പൊളിച്ച് പണവും 5000 രൂപ വില വരുന്ന വാച്ചും കവർന്ന കേസിലാണ് പ്രതി പിടിയിലായത്. വാച്ചും 1600 രൂപയും കണ്ടെടുത്തു. കാഞ്ഞങ്ങാട്, പയ്യന്നൂർ, ചന്തേരയിലും നേരത്തെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. സി. സി. ടി. വി ക്യാമറകൾ തിരിച്ച് വച്ചായിരുന്നു മോഷണം. ട്രയിനിൽ രക്ഷപെടാനുള്ള ശ്രമത്തിനിടെ നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു. നീലേശ്വരം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കെ. സുകേഷ് നൽകിയ വിവരത്തെ തുടർന്ന് പ്രതികയ്യോടെ പിടിയിലാവുകയായിരുന്നു. സബ്. ഇൻസ്പെക്ടർ കെ.വി. പ്രകാശൻ പൊലീസുകാരായ ടി.പി.ഷഫീഖ്, കെ.
സുമേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Reactions

Post a Comment

0 Comments