Ticker

6/recent/ticker-posts

പാളം മുറിച്ച് കടക്കവെ ഗുഡ്സ് ഇടിച്ച് യുവാവ് മരിച്ചു, മൃതദേഹ അവശിഷ്ടങ്ങൾ കിട്ടിയത് വിവിധ സ്ഥലങ്ങളിൽ നിന്നും

കാസർകോട്:പാളം മുറിച്ച് കടക്കവെ ഗുഡ്സ് ഇടിച്ച് യുവാവ് മരിച്ചു. ഇടിച്ച് തെറിപ്പിച്ച
മൃതദേഹ അവശിഷ്ടങ്ങൾ കിട്ടിയത് വിവിധ സ്ഥലങ്ങളിൽ നിന്നും കുടക് സ്വദേശി രാജേഷ് 35 ആണ് മരിച്ചത്. കാസർകോട് റെയിൽവെ സ്റ്റേഷൻ രണ്ടാം നമ്പൻ പ്ലാറ്റ്ഫോമിൽ നിന്നും ഇൻ്റർസിറ്റി കടന്ന് പോയതിന് പിന്നാലെ ട്രെയിൻ മുറിച്ച് കടക്കുന്ന സമയം ഗുഡ്സ് ഇടിച്ചതാണെന്ന് റെയിൽവെ പൊലീസ് പറഞ്ഞു. മൃതദേഹത്തിൻ്റെ ഭാഗങ്ങൾ കുമ്പള, കാസർകോട് ഭാഗത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ഒരു കാൽ ട്രെയിനിൽ കുടുങ്ങിയ നിലയിലാണ് കണ്ടു കിട്ടിയത്.
Reactions

Post a Comment

0 Comments