നീലേശ്വരം : ക്ഷേത്ര ശ്രീകോവിലിൻ്റെ വാതിൽ പൊളിച്ച് സ്വർണ താലിയും പണവും കവർന്നു. നിലേശ്വരം പാലായിലെ അയ്യാം കുന്നത്ത് ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച. കാൽപവൻ തൂക്കം വരുന്ന സ്വർണ താലിയും മൂന്ന് ഭണ്ഡാരങ്ങൾ പൊളിച്ച് പതിനായിരം രൂപയുമാണ് കവർന്നത്. ഇന്ന് രാവിലെ 7 മണിക്കാണ് കവർച്ച വിവരം അറിയുന്നത്. പാലായിലെ ഒ.പി. കുഞ്ഞിരാമൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments