കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ സ്വകാര്യ ബസ് കണ്ടക്ടറെ നീലേശ്വരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ ക കണ്ടെത്തി. ബേക്കൽ മൗവൽ സ്വദേശിയും മടിക്കൈ ബങ്കളത്ത് താമസിച്ചു വന്ന മൗവലി ലെ ആമുവിൻ്റെ മകൻ എം. അബാസ് 57 ആണ് മരിച്ചത്. മനം പുറം കാവിനടുത്ത് റെയിൽവെ ട്രാക്കിൽ ഇന്ന് രാവിലെ 5.30 മണിയോടെമാണ് മൃതദേഹം കണ്ടത്. നീലേശ്വരം പൊലീസ് എത്തി മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വർഷങ്ങളായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് കണ്ടക്ടറായിരുന്നു അബാസ്.
0 Comments