കാഞ്ഞങ്ങാട് : സ്വിഫ്റ്റ് ബസിന് മാർഗ തടസമുണ്ടാക്കി പുത്തൻ ബൈക്ക്. ചോദ്യം ചെയ്ത ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റു. കെ. എസ്. ടി പി റോഡിൽ കളനാട് കോഫി ഹൗസിന് സമീപം ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. മൂകാംബികയിൽ നിന്നും കൊട്ടാരക്കരെവരെ പോകുന്ന ബസിന് മുന്നിൽ മാർഗമുണ്ടാക്കി ബൈക്ക് ഓടിച്ചെന്നാണ് പരാതി. തുടർന്ന് ബസ് നിർത്തി ഇറങ്ങിയ ഡ്രൈവർ കം കണ്ടക്ടറായ കൊട്ടാരക്കര സ്വദേശി ശ്യാം മോഹനനെ 30 മർദ്ദിച്ചെന്നാണ് പരാതി. നെഞ്ചിൽ ഇടിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി. അഹമ്മദ് നിയാസിനെതിരെ 22 മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
0 Comments