Ticker

6/recent/ticker-posts

ബാറിൽ യുവാവിന് നേരെ അക്രമം അഞ്ച് ജീവനക്കാർക്കെതിരെ കേസ്

കാസർകോട്: നിലത്തു വീണ സ്പൂൺ കഴുകാതെ കറിയിലിട്ടത് ചോദ്യം ചെയ്തതിനാണെന്ന് പറയുന്നു മദ്യശാലയിൽ യുവാവിന് നേരെ അക്രമം. അഞ്ച് ബാർ ജീവനക്കാർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. ഇന്ന് ഉച്ചക്ക് ഗീത ജംഗ്ഷന് സമീപത്തുള്ള മേഘരാജ് ബാറിലാണ് സംഭവം. മംഗൽ പാടി ഇച്ചിലം കോട് പഞ്ചത്തൊടി താന്നിമൻസിലിൽ കെ.പി. മുസ്തഫ 32യെയാണ് ബാറിനുള്ളിൽ ആക്രമിച്ചത്. തടഞ്ഞു നിർത്തി കുപ്പി ഗ്ലാസ് കൊണ്ട് മുഖത്തും കൈ കൊണ്ട് കവിളിലും മറ്റും അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ കണ്ടാലറിയാവുന്ന ബാർ ജീവനക്കാർക്കെതിരെയാണ് കേസെടുത്തത്. യുവാവിന് കഴിക്കാൻ കൊണ്ട് വന്ന ഭക്ഷണത്തിൽ നിലത്തുവീണ സ്പൂൺ വച്ചത് ചോദ്യം ചെയ്തതിനാണ് അക്രമമെന്ന് പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments