Ticker

6/recent/ticker-posts

നീലേശ്വരത്തിന് സമാനമായ കവർച്ച കാഞ്ഞങ്ങാട്ടും നടത്തി, പല ചരക്ക് കട കുത്തി തുറന്ന് പണം കവർന്നു, സി. സി. ടി. വി ക്യാമറകൾ തിരിച്ചു വച്ചു

കാഞ്ഞങ്ങാട് :നീലേശ്വരത്ത് ഇന്ന് പുലർച്ചെ നടന്ന മോഷണത്തിന് സമാനമായ കവർച്ച കാഞ്ഞങ്ങാട്ടും നടന്നു. കാഞ്ഞങ്ങാട്ട്
പല ചരക്ക് കട കുത്തി തുറന്ന് 20000 രൂപ കവർന്നു. കോട്ടച്ചേരി
റെയിൽവെ സ്റ്റേഷൻ റോഡിലെ ആഷിഖിൻ്റെ എസ്.കെ. സ്റ്റോഴ്സ്
പല ചരക്ക് കടയിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. ഷട്ടറിൻ്റെ രണ്ട് പൂട്ടുകൾ തകർത്ത് കവർച്ചക്കാർകടക്ക് അകത്ത് കയറിയിരുന്നു. ഒരാൾ അകത്തും മറ്റൊരാൾകടക്ക് പുറത്തും നിൽക്കുന്ന സി.സി.ടി.വി ക്യാമറ ദൃശ്യം ലഭിച്ചിട്ടുണ്ട്. തൊട്ടടുത്ത ലോട്ടറി കടയിൽ കവർച്ചാ ശ്രമവും നടന്നു. പല ചരക്ക് കടയിൽ നിന്നും സി.സി.ടി.വിയും കവർന്നു. സമീപത്തെ കടകളിലെ സി.സി.ടി.വി ക്യാമറകൾ തിരിച്ചു വച്ചായിരുന്നു കവർച്ച. നീലേശ്വരത്തും കടകളുടെ സി.സി.ടി.വി ക്യാമറകൾ തിരിച്ചു വച്ചായിരുന്നു കവർച്ച. രണ്ടിടത്ത് നടന്ന കവർച്ചകൾക്കും സമാനതകൾ ഉണ്ട്. രണ്ടിടത്തും കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന സംശയമുണ്ട്.
Reactions

Post a Comment

0 Comments