ലോറി ഇടിച്ചു, ഓട്ടോമാറ്റിക് ബാരിയർ ഉൾപ്പെടെ തകർന്നു. മംഗലാപുരത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വന്ന ലോറി ഇടിക്കുകയായിരുന്നു. എൽ. ഇ.ഡി ഡിസ്പ്ലേ, സൈൻ ബോർഡ്, പ്ലാസ്റ്റിക് ബാരിയർ , റി ഇൻഫോഴ്സ്മെൻ്റ് കോൺഗ്രീറ്റ്, ഫോഗ് ലൈറ്റ് കോൺഗ്രീറ്റ് ഇമ്പാക്ട് ബാരിയർ , ഇലകട്രിക് കമ്യൂണിക്കേഷൻ കേബിൾ എന്നിവ തകർന്നു. മധ്യഭാഗത്തായാണ് ലോറി ഇടിച്ചത്. 162892 രൂപയുടെ നഷ്ടം സംഭവിച്ചു. പരാതിയിൽ ലോറി ഡ്രൈവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഇന്ന് പുലർച്ചെയാണ് അപകടം.
0 Comments