നീലേശ്വരം :റോഡരികിൽ
നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് മോഷണം പോയി. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആനച്ചാൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് മോഷണം പോയത്. പൊന്നാനി പടിഞ്ഞാറെ ഈഴവത്തുരുത്തി
പീടികക്കാലിലെ പി.പി. അബ്ദുൾ ബാസിത്തിൻ്റെ ബൈക്കാണ് മോഷണം പോയത്. ഇന്നലെ രാത്രി 9 മണിക്ക് നിർത്തിയിട്ടതായിരുന്നു. ഇന്ന് ഉച്ചക്ക് 2 മണിക്ക് ബൈക്ക് എടുക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
0 Comments