Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പട്ടാപകൽ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

കാസർകോട്:വീട്ടിൽ നിന്നും പട്ടാപകൽ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. ഇന്ന് ഉച്ചക്ക് 1.40 നും 2 .25 നും ഇടയിലാണ് കവർച്ച. രണ്ടര ലക്ഷം രൂപ വില വരുന്ന രണ്ടര പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. കാസർകോട് ബങ്കരക്കുന്നിലെ വാടക വീട്ടിലാണ് കവർച്ച. ആർ. ഡി നഗറിലെ സി.എം. ബദർ ബിലാൽ താമസിക്കുന്ന വീട്ടിലാണ് കവർച്ച. മുറിയിലെ അലമാരയിൽ നിന്നുമാണ് ആഭരണം മോഷണം പോയത്. കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments