Ticker

6/recent/ticker-posts

വൻ ചീട്ടുകളി സംഘം പിടിയിൽ, 10 പേർ കസ്റ്റഡിയിൽ, മുക്കാൽ ലക്ഷം രൂപ പിടിച്ചു

കാഞ്ഞങ്ങാട് : വൻ ചീട്ടുകളി സംഘം പിടിയിൽ, 10 പേർ കസ്റ്റഡിയിലായി. മുക്കാൽ ലക്ഷം രൂപ പിടിച്ചു.
അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ  ബേളൂർ  ഒണ്ടാംപുളി വച്ച് അമ്പലത്തറ പൊലീസ് ആണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് അമ്പലത്തറ ഇൻസ്പെക്ടർ യു.പി.
വിപിൻ്റെ നേതൃത്വത്തിൽ ആയിരുന്നു സംഘത്തെ പിടിക്കൂടിയത്. സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു. സംഘത്തിൽ നിന്നും മുക്കാൽ ലക്ഷം രൂപ പിടിച്ചെടുത്തു. എ എസ് ഐ മാരായ പ്രിയേഷ് മണിയറ, ബിജു കീനേരി സീനിയർ സിവിൽ പൊലീസ് വിനോദ് കോടോത്, വിനോദ്കുട്ടി കുണിയൻ പ്രശാന്ത് മടക്കര, റിജു നടക്കാവ്, വിപിൻ മുട്ടത്ത് എന്നിവർ  സ്‌ക്വാഡിൽ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്തുള്ളവരാണ് പിടിയിലായത്.
Reactions

Post a Comment

0 Comments