Ticker

6/recent/ticker-posts

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു, അപകടം വീട്ടിലേക്ക് മടങ്ങവെ

നീലേശ്വരം :കാറിടിച്ച് സ്കൂട്ടർ 
യാത്രക്കാരൻ മരിച്ചു. സ്വന്തം സ്ഥലത്ത് കൃഷിക്ക് വെള്ളം തളിച്ച്  വീട്ടിലേക്ക് മടങ്ങവെയാണ് മുൻ പ്രവാസിയായ ഗൃഹനാഥൻ അപകടത്തിൽ മരിച്ചത്. ചോയം കോട്ടെ കെ.വി. രാജൻ നായർ 63 ആണ് മരിച്ചത്. കൂവാറ്റി ഉമിച്ചിയിൽ ഇന്ന് വൈകീട്ടാണ് അപകടം. ആനക്കല്ലിലെ സ്വന്തം പറമ്പിൽ പോയി വീട്ടിലേക്ക് പോകവെ രാജൻ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെ
ത്തിച്ചെങ്കിലും മരിച്ചു.
വീട്ടിൽ ഭാര്യമാത്ര മെയുള്ളു. മകൻ മാൾട്ടയിലാണ്. മകൾ ഭർത്താവിനൊപ്പം ചെന്നൈയിലാണ്.
Reactions

Post a Comment

0 Comments