കാസർകോട്:ആരോഗ്യരംഗത്ത് മറ്റൊരു സുപ്രധാന നേട്ടം കൈവരിച്ച് ആസ്റ്റർ മിംസ് കാസർകോട്. ആസ്റ്റർ മിംസ് കാസർകോട് തുടങ്ങി 3 മാസത്തിനുള്ളിൽ ആശുപത്രിയിൽ 100 സുരക്ഷിത പ്രസവങ്ങൾ, (Safe Deliveries) കൂടാതെ 100 ആഞ്ജിയോപ്ലാസ്റ്റികളും (Angioplasty) വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷം ആശുപത്രിയിൽ നടന്നു. ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും സുരക്ഷ മുൻനിർത്തി നടപ്പാക്കുന്ന സേഫ് ഡെലിവറി, പെയിൻലെസ് ഡെലിവറി (Epidural Delivery) സംവിധാനങ്ങൾ മുഖേന ഗർഭിണികൾക്ക് വേദനയില്ലാത്തതും സുരക്ഷിതവുമായ പ്രസവ പരിചരണം ആസ്റ്റർ മിംസ് കാസർകോട് ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ആധുനിക ലേബർ റൂം സൗകര്യങ്ങളും പരിചയസമ്പന്നരായ ഗൈനക്കോളജി, അനസ്തേഷ്യ, നിയോനേറ്റൽ ടീമുകളും ചേർന്നാണ് ഈ നേട്ടം കൈവരിച്ചത് .10 വിദഗ്ധ ഡോക്ടർമാർ അടങ്ങിയതാണ് ആസ്റ്റർ മിംസ് ഗൈനക്കോളജി വിഭാഗം .കൂടാതെ അത്യാധുനിക ലെവൽ 3 സൗകര്യങ്ങളോട് കൂടിയ NICU ആസ്റ്റർ മിംസ് കാസറഗോഡിൻ്റെ മാത്രം സവിശേഷതയാണ് .
അതേസമയം, 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാധുനിക കാത്ത്‌ലാബ് സൗകര്യങ്ങളോടെ ഉള്ള കാർഡിയോളജി വിഭാഗം 100 ആഞ്ജിയോപ്ലാസ്റ്റി ചികിത്സകൾ വിജയകരമായി പൂർത്തിയാക്കി. ഹൃദയാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായ ഇടപെടലുകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കുന്ന സംവിധാനങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്.
ഈ വിജയാഘോഷ ചടങ്ങിൽ COO സുധീർ, CMS ഡോ:സാജിദ് സലാഹുദ്ദീൻ, ഓപ്പറേഷൻസ് ഹെഡ് അശ്വന്ത് പി.എം., കാർഡിയോളജി വിഭാഗം മേധാവി ഡോ. രാമകൃഷ്ണ, ഡോ:അബ്ദുൾ നവാഫ്,ഡോ:കിഷൻ രാജ് ,ഗൈനക്കോളജി വിഭാഗം മേധാവി ഡോ: വിദ്യ സുരേഷ് ബാബു ,ഡോ:ദീപ മാധവൻ ,ഡോ:പൃഥ്‌വി എസ് ,ഡോ:അൻവിത , ഡോ:ഷഹാന ,ഡോ:നീലിമ രാജീവ് ,ഡോ:രജിത ,പീഡിയാട്രിക് വിഭാഗം മേധാ വി ഡോ:ഉദയ് ശ്രീനിവാസ് ,ഡോ:അപർണ പിവി,ഡോ: മുഹമ്മദ് നബീൽ ,ഡോ: ജുമാന മെഹ്ജബിൻ ,ഡോ: ചൈത്ര പി , എന്നിവർ പങ്കെടുത്തു. ആശുപത്രിയുടെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ചടങ്ങിൽ വിലയിരുത്തി.
ചടങ്ങിന്റെ ഭാഗമായി ഡോക്ടർമാരെയും ജീവനക്കാരെയും ആദരിക്കുകയും കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു. ഗുണനിലവാരമുള്ള ചികിത്സയും രോഗി സുരക്ഷയും മുൻനിർത്തി ഭാവിയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്ന് ആസ്റ്റർ മിംസ് കാസർഗോഡ് അറിയിച്ചു.
അത്യാഹിത സമയത്ത് ആസ്റ്റർ മിംസ് കാസർകോടുമായി ബന്ധപ്പെടാനുള്ള
0 Comments