കാസർകോട്:ലോഡ്ജ് മുറിയിൽ യുവാവിൻ്റെയും പെൺ സുഹൃത്തിൻ്റെയുംഅർദ്ധനഗ്നതയിലു
ള്ളവീഡിയോകളും ഫോട്ടോകളും പകർത്തി. വീഡിയോസോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട
മൂന്ന് പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഹൊസ്ങ്കടിയിലെ ലോഡ്ജ് മുറിയിൽ വച്ചാണ് കർണാടക സ്വദേശിയായ 41 കാരൻ്റെയും 30 കാരിയായ പെൺസുഹൃത്തിൻ്റെയും അർദ്ധനഗ്നതയിലുള്ള വീഡിയോ പകർത്തിയത്. മുറിയിൽ അതിക്രമിച്ച് കയറി
ലോഡ്ജിലെ കട്ടിലിൽ ഇരുവരെയും ഒരുമിച്ച് ഇരുത്തിയായിരുന്നു വീഡിയോ ചിത്രീകരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിക്കാണ് സംഭവം. വീഡിയോ വൈറൽ ആക്കുമെന്നായിരുന്നു ഭീഷണി.യുവാവിൻ്റെ 5000 രൂപയും മൊബൈൽ ഫോണും സംഘം തട്ടിയെടുത്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ്.
0 Comments