കാസർകോട്:
വീട്ടിൽ കോൺഗ്രീറ്റ് പണി ചെയ്യവെ അയൽ വീട്ടിലെ മരം പൊട്ടി ഇലക്ട്രിക്
ലൈനിൽ തട്ടിയ ശേഷം ദേഹത്ത് വീണ് ഗുരുതരമായി പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ പ്രവേ
ശിപ്പിച്ച യുവാവ് മരിച്ചു. ഉപ്പളയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി വീരേന്ദ്ര 44 ആണ് മരിച്ചത്. കഴിഞ്ഞ 12 ന് ഉച്ചക്ക് തുമിനാട് ലക്ഷം വീട് കോളനിക്ക് സമീപത്തെ വീട്ടിൽ ജോലി ചെയ്യവെയാണ് അയൽ വീട്ടിലെ മരം പൊട്ടിവീണത്. ചികിൽസക്കിടെ ഇന്ന് മരണം സംഭവിച്ചു. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments