പട്ടാപകൽ 45000 രൂപ കവർന്ന പ്രതി നീലേശ്വരംതൈക്കടപ്പുറത്ത്
അറസ്റ്റിൽ.
തൈക്കടപ്പുറത്ത് താമസിക്കുന്ന ഇരിട്ടി പെരിങ്കാരി സ്വദേശി സജു
കുരുവി സജു 42 ആണ് അറസ്ററിലായത്.
അനാദികടയിലെ
മേശ വലിപ്പിൽ നിന്നും പട്ടാപകൽ 45000 രൂപ കവർന്ന
പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചതാണ് പൊലീസിന് നിർണായകമായത്. ബേഡകം സ്റ്റേഷനിലെ ജില്ലാ
സ്പെഷ്യൽ ബ്രാഞ്ച് ഉ
ദ്യോഗസ്ഥൻ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിയ ബേഡകം എസ്.ഐ സുമേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്ററ് ചെയ്തത്.
കുറ്റിക്കോൽ ടൗണിലെ ബനിൻ കോപ്ലക്സിൽ പ്രവർത്തിക്കുന്ന പണച്ചിലങ്ങാൽ സ്റ്റാർസ് എന്ന കടയിലാണ് കവർച്ച. കഴിഞ്ഞ ദിവസം ഉച്ചക്ക് കടയുടമ സി. കുഞ്ഞികൃഷ്ണൻ പുറത്ത് പോയ സമയത്തായിരുന്നു കവർച്ച. എന്നാൽ പണം മോഷണം പോയ വിവരം കടയുടമ അറിഞ്ഞിരുന്നില്ല. പിറേറ ദി ദിവസം രാവിലെ പണം നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സി. സി. ടി. വി
നോക്കിയപ്പോൾ ദൃശ്യം ലഭിക്കുകയും ചെയ്തു. പൊയിനാച്ചി വഴി കുറ്റിക്കോലിൽ ബസിറങ്ങിയ പ്രതി അതിവിദഗ്ധമായി കവർച്ച നടത്തി സ്ഥലം വിടുകയായിരുന്നു. കാസർകോട് ജില്ലയിലടക്കം പ്രതിക്കെതിരെ സമാനമായ 20 ഓളം കേസുകൾ ഉണ്ടെന്നാണ് സൂചന.
0 Comments