17 പേർക്ക് റഷ്യയിലേക്ക് ഉൾപ്പെടെ വിസ വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തു. പരാതിയിൽ പൊലീസ് കേസെടുത്തു. രാജപുരം സ്വദേശി സാജൻ ഫിലിപ്പിനെതിരെ രാജപുരം പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശി സി. ആർ. അഖിലിൻ്റെ 33 പരാതിയിലാണ് കേസ്. തൃശൂർ നഗരത്തിലെ അനക് ഇൻഫോസൊല്യൂഷൻ എന്ന സ്ഥാപനം നടത്തുന്ന പരാതിക്കാരൻ്റെ ഇടപാടുകാരായ 17 പേർക്ക് റഷ്യയിലേക്കും നെതർലെൻ്റിലേക്കും ചെക്ക് റിപ്പബ്ലിക്കിലേക്കും വിസ വാഗ്ദാനം ചെയ്ത് 40 ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്തെന്നും വ്യാജ വിസ നൽകിയെന്നുമാണ് കേസ്. പ്രതിയുടെ ഉടമസ്ഥയിൽ രാജപുരത്തുള്ള എവി മരിയ ജോബ് എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ് പ്രതിയെന്നും പരാതിയിൽ പറഞ്ഞു.
0 Comments