കാഞ്ഞങ്ങാട് : ആശുപത്രി കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. മാവുങ്കാൽ സഞ്ജി വനി ആശുപത്രി പരിസരത്ത് നിർത്തിയിട്ട ഓട്ടോയുടെ ഡാഷ് ബോക്സ് കുത്തി തുറന്നാണ് ഏഴ് സ്വർണ വളകൾ കവർച്ച ചെയ്തത്. ബളാൽകല്ലം ചിറകുതിരുമ്മൽ എം. അഷറഫിൻ്റെ 43 പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ11 മണിക്കും 2 മണിക്കുമിടയിലാണ് കവർച്ച. പരാതിക്കാരൻ്റെ അളിയൻ്റെ ഭാര്യയുടെ സ്വർണമാണ് കവർച്ച ചെയ്തത്.
0 Comments